ഇലക്കത്രികകള്‍ ചിതറിച്ചു കളഞ്ഞ മഴനൂലിഴകള്‍......,
പച്ചിലപ്പുഴു തിന്ന തളിര്‍മാവില ....,
മേഘം കറപിടിപ്പിച്ച പൗര്‍ണമിച്ചന്ദ്രന്‍....,
അക്ഷരത്തെറ്റ് വന്ന നിന്റെ കവിത....,
എത്ര സുന്ദരമാണ് കളങ്കപ്പെടലിന്റെ ചില അടയാളങ്ങള്‍.
അന്ന് ആ രാത്രിയില്‍ നീ അവളുടെ നെറ്റിയില്‍ തൊട്ട
വലിയ ചുവന്ന പൊട്ടില്ലേ, അത് പോലെ ,
No comments:
Post a Comment