എന്റെ കാവല്‍ മാലാഖേ...., ഈ തണുപ്പില്‍ ഇരുട്ടില്‍ നിന്നിലേക്കുള്ള വഴി മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് നടക്കണോ ?? ചൂണ്ടുപലകകള്‍ ഇല്ല പൊതിച്ചോറില്ല പക്ഷെ നിന്റെ ഗന്ധം എനിക്ക് അറിയാം ദൂരെ നിന്റെ ഹൃദയമിടിപ്പ് എനിക്ക് കേള്‍ക്കാം നിന്റെ ഇമയനക്കങ്ങള്‍ പോലും എനിക്ക് മനപ്പാഠം ആണ് എങ്കിലും എന്റെ മാലാഖേ.. നീ ഒന്ന് തിരിച്ചു നടന്നാല്‍ നമ്മുക്കിടയിലെ ഈ വഴി വേഗം തീര്‍ത്തു കുറെയേറെ ദൂരം നമ്മുക്കൊന്നിച്ചു നടക്കാമായിരുന്നു ഈ വഴി അവസാനിക്കുവോളം എനിക്ക് നിന്റെ കൈയില്‍ തൂങ്ങി നടക്കാമായിരുന്നു..., ഞാന്‍ ക്ഷമ ചോദിക്കുന്നു മെല്ലെ നടന്നതിനു, നമ്മുക്കിടയില്‍ അകലം കൂട്ടിയതിനു.
No comments:
Post a Comment