പുല്ലുള്ള പൂവുള്ള പുഴയുള്ള
ഒരിത്തിരി പച്ച വേണമെന്ന് അവന്‍ പറഞ്ഞു
കൊള്ളാം...
പക്ഷെ, നിങ്ങളുടെ പല്ലും നഖവും തട്ടി
എന്റെ കുഞ്ഞിന്റെ ചോര പൊടിയാത്ത നാട് മതിയെനിക്ക്
ഞങ്ങള്‍ അവളെ നിങ്ങളൊക്കെ പറയുന്നത് പോലെ മാത്രം വളര്ത്താം .
ഒരമ്മക്കരുതലിന്റെ കണ്മഷി കുത്ത് കൊണ്ട് പോലും
ഒരിക്കലും ഞാന്‍ അവളെ ഒരുക്കാതിരിക്കാം.
കുഞ്ഞു വിരല്ത്തുമ്പ് പോലും കാണാത്ത നീളന്‍ ഉടുപ്പുകള്‍
അവന്‍ അവള്ക്കു തുന്നിക്കൊടുക്കും
സത്യമായും നിങ്ങളുടെ മണമുള്ള ചോരപ്പാടുകള്‍
എന്റെ കുഞ്ഞിന്റെ ദേഹത്തുനിന്ന്
എണ്ണി എടുക്കാന്‍ വയ്യെനിക്ക്
നിങ്ങള്‍ തന്നെ പറയൂ ഏതു നാട്ടില്‍ പോകണം ഞങ്ങള്‍
അവളെ പ്രസവിച്ച് വളര്ത്താന്‍ ?
No comments:
Post a Comment