ഒലിവ് ഇല തുന്നിച്ചേര്‍ത്ത ഒരു നീളന്‍ പച്ച ഉടുപ്പിട്ടാണ്
അന്നാ പച്ച കുഞ്ഞുമാലാഖ ജനിച്ചത് .
കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ വീണ ആദ്യ വെയിലിന്റെ വിശുദ്ധ വലയം.
കവിളത്ത് ആദ്യ ചിരിയില്‍ വിരിഞ്ഞ പായല്‍പച്ചത്തിളക്കം.
തളിര്‍ മാവിലപ്പച്ചയില്‍ തീര്‍ത്ത കുഞ്ഞുടലിനു
പച്ചമുന്തിരിച്ചാറിന്‍ മണം.
നഷ്ട സ്വര്‍ഗത്തിന്റെ പടികള്‍ക്ക് താഴെ
വിശുദ്ധ പൊക്കിള്‍കൊടി മുറിക്കപ്പെട്ട്,വിശ്വാസപ്രമാണങ്ങളുടെ കരാറെഴുതാന്‍ പറ്റാത്ത
കരിമ്പച്ച ചോരയില്‍ കുളിച്ച്
വെറും നിലത്ത് കിടന്ന പച്ച മാലാഖക്കുഞ്ഞു.
ജന്മ പാപത്തിന്റെ വിശുദ്ധ സങ്കീര്‍ണതകളില്‍പ്പെട്ട്
പിന്നെയും പിന്നെയും പച്ചച്ചു പോയവള്‍.
No comments:
Post a Comment