നീണ്ട പകലുകളില്‍ ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു,
ഉറങ്ങാത്ത രാത്രികളില്‍ നിന്നോടുള്ള പ്രണയത്താല്‍
എന്റെ ഹൃദയത്തില്‍ രക്തം കിനിഞ്ഞു,
ഇറ്റ് വീണ രക്തത്തുള്ളികളില്‍നിന്നും
ആയിരം പ്രണയകാവ്യങ്ങള്‍ ഉയിരെടുത്തു,
അവയുടെ ഇനിയും അറിയാത്ത രാഗങ്ങള്‍
നിന്നോടുള്ള എന്റെ പ്രണയത്തിന്റെ
തുളുമ്പാന്‍ വെമ്പുന്ന പാനപാത്രം വഹിച്ചിരുന്നു..,
ഇന്ന് എന്റെ വസന്തങ്ങളും
വീര്യമേറിയ വീഞ്ഞും
എന്റെ തലയിണയിലെ കണ്ണീര്‍പാടുകളും
നിന്റെ മടങ്ങിവരവിന് കാത്തിരിക്കുന്നു.
എന്റെ രാജകുമാരാ, നിന്റെ രാജകുമാരി കാത്തിരിക്കുന്നു.