അമ്മരുചിക്കൂട്ട്
നിനക്ക് പുളിയാണ്
ഉപ്പും കയ്പ്പുമാണ്
ഇതുവരെ ആരും പേരിടാത്ത
പച്ചപ്പുല്ലിന്റെ രുചിപോലും ഉണ്ട് നിനക്ക്.
ഒരിക്കല്‍ നിന്റെ ഈ രുചികളെല്ലാം കട്ടെടുത്ത്
ഞാന്‍ എന്റെ ഗര്ഭപാത്രത്തില്‍ നട്ടുവയ്ക്കും
എന്നിട്ട്
എന്റെ മാറില്‍ മധുരം മുളയ്ക്കുന്നത് കാത്തിരിക്കും
No comments:
Post a Comment